സ്വന്തം ലേഖകന്‍
പാമ്പാടി: മീനടം വില്ലേജ് അസിസ്റ്റണ്റ്റായിരുന്ന പങ്ങട ഐകുമല കയത്തുങ്കല്‍ കരോട്ട് ഗീവര്‍ഗ്ഗീസിനെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പാമ്പാടി ഏഴാം വയല്‍ തൊണ്ണനാം കുന്നേല്‍ ബാബു(42)വാണ് ചങ്ങനാശ്ശേരി പോലീസിണ്റ്റെ പിടിയിലായത്. ചങ്ങനാശ്ശേരി സബ് ട്രഷറി പരിസരത്തുനിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ട്രഷറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് ഇയാളെ ആദ്യം തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് ഓടിയ ഇയാളെ ചങ്ങനാശ്ശേരി എസ് ഐ അനൂപ് ജോസിണ്റ്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ രാവിലെ ൯.൪൫ഓടെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പാമ്പാടി പോലീസിന് കൈമാറി. വൈകുന്നേരം പാമ്പാടി പൊലീസ് സ്റ്റേഷനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സുരേഷ് കുമാര്‍ അറസ്റ്റു സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. ഗീവര്ഗ്ഗീസിണ്റ്റെ ഭാര്യ ജയ്മോളെ വകവരുത്തുകയെന്ന ഉദ്ദ്യേശത്തോടെ ൧൮ന് രാത്രി ഏഴുമണിയോടെയാണ് പ്രതി ഗീവര്ഗീസിണ്റ്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ജയ്മോ ളെ കൊലപ്പെടുത്തുന്നതു തടയുന്നതിനിടെ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഗീവര്‍ഗീസിനെ കുത്തുകയും തുടര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നു. സംഭവശേഷം പങ്ങടയില്‍ നാരായണപണിക്കരുടെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തില്‍ മൂന്ന് ദിവസം ഒളിവില്‍ക്കഴിയുകയും വ്യാഴാഴ്ച പുലര്‍ച്ചെ അയര്‍ക്കുന്നത്തെത്തി ഏറ്റുമാനൂറ്‍ വഴി എറണാകുളത്തും അവിടുന്ന് ഗുരുവായൂറ് വഴി പാലക്കാട് എത്തുകയും ചെയ്തു. അവിടെ മുറിയെടുത്തു താമസിക്കുന്നതിനിടെ ചില ബന്ധുക്കളെ വിളിച്ച് നാട്ടിലെ സ്ഥിതിഗതികള്‍ തിരക്കിയിരുന്നു. പോലീസ് തനിക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതറിഞ്ഞ് നാട്ടിലേക്കു തന്നെ മടങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു. കോടതിയില്‍ കീഴടങ്ങാനുള്ള ആലോചനയും പ്രതിക്കുണ്ടായിരുന്നു. ഉച്ചയോടെ പാമ്പാടിയിലെത്തിച്ച പ്രതിയെ തെളിവെടുപ്പിനായി ഐരുമലയിലെത്തിച്ചെങ്കിലും രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മടക്കിക്കൊണ്ടുപോവുകയായിരുന്നു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഓണത്തിന് കഞ്ഞിക്കുഴി സ്വദേശി ശ്രീജിത്തിണ്റ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ബാബു ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഭവശേഷം ഭാര്യ മിനിയുമായി പിണങ്ങി കഴിയുകയായിരുന്നു.മിനിയെ ഗീവര്ഗീസും കുടുംബവും പണവും മറ്റും നല്കി സഹായിച്ചതാണ് ബാബുവിനെ പ്രകോപിപ്പിച്ചത്. ഈ വിരോധത്താല്‍ മിനിയെ കൊല്ലാനായിരുന്നു ബാബു ലക്ഷ്യമിട്ടത്. കഴിഞ്ഞ ബുധനാഴ്ച വരെ പാമ്പാടിക്കടുത്ത് പൊങ്ങനാലിലെ ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന റബര്‍ തോട്ടത്തിന് നടുവിലെ പഴയ കെട്ടിടത്തിലായിരുന്നു താമസം. ആളൊഴിഞ്ഞ കെട്ടിടമാണെങ്കിലും കിടക്കാന്‍ കട്ടിലും മറ്റു സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. പാമ്പാടി സി.ഐ സാജു വര്‍ഗീസ്, എസ്.ഐ യു. ശ്രീജിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: