കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ആറാട്ടോടുകൂടി സമാപനം. ഇന്നലെ രാവിലെ ക്ഷേത്രത്തില്‍ നിന്നും ആറാട്ട് ഘോഷയാത്ര പുറപ്പെട്ടു. വൈകിട്ട് ൬ന് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ കുളത്തില്‍ ആറാട്ട് നടന്നു. ആറാട്ട്കടവില്‍ തിരുമുമ്പില്‍ പറ വഴിപാട്, തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ ആറാട്ട് സ്വീകരണം നല്കി. ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ തിരുനക്കര ക്ഷേത്രത്തില്‍ ആറാട്ടുസദ്യയും നടന്നു. തുടര്‍ന്ന് തിരുനക്കരയിലേക്ക് എഴുന്നള്ളിയ ആറാട്ട് ഘോഷയാത്രയ്ക്ക് ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. രാത്രി 9 ന് നടന്ന സമാപനസമ്മേളനത്തില്‍ കേസരി പത്രാധിപര്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രാത്രി 2.30 ന് ക്ഷേത്രസന്നിധിയില്‍ ആറാട്ട് എതിരേല്‍പ്പ് നടന്നു. കണ്വന്ഷന് പന്തലില്‍ ഇന്നലെ ഉച്ചയ്ക്ക് 1ന് ഭക്തിഗാനസുധ,2.30ന് മറിയപ്പള്ളി ഗോപകുമാര്‍ അവതരിപ്പിച്ച സംഗീതക്കച്ചേരി,3.30ന് പുല്ലാങ്കുഴല്‍കച്ചേരി,6.30ന് തിരുവിഴ ജയശങ്കറിണ്റ്റെ നാദസ്വരക്കച്ചേരി,11ന് ഡോ.നിത്യശ്രീ മഹാദേവണ്റ്റെ സംഗീതസദസ്സ് എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: