കൊച്ചി: ധാര്‍മ്മിക മൂല്യം ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ അവര്‍ക്ക് വിജയവും, അംഗീകാരവും ഉണ്ടാകുമെന്ന് സ്വാമി ഉദിത് ചൈതന്യ. ഉദ്ബോധിപ്പിച്ചു. വ്യക്തികള്‍ ഇന്ന് ധാര്‍മിക മൂല്യങ്ങള്‍ കൈവിടുമ്പോള്‍ അവനറിയാതെ നഷ്ടപ്പെടുന്നത് പില്ക്കാലങ്ങളില് ലഭിക്കാവുന്ന അംഗീകാരവും, ആദരവുമാണ്. താത്കാലിക സുഖവും, വിജയവും നേടാനായി അഴിമതിയും, വഞ്ചനയും അവലംബിക്കുന്നവരെ ഭാരത സമൂഹം പില്ക്കാലത്ത് പുച്ഛത്തോടെ നിരസിച്ചിട്ടുണ്ട്.
ദരിദ്രനായ കുചേലന് സഹപാഠിയും ഉറ്റചെങ്ങാതിയുമായ കൃഷ്ണഭഗവാനെ സ്വാധീനിച്ച് സമുഹ മദ്ധ്യത്തില്‍ വലിയവനാകാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭാഗവതത്തില്‍ അദ്ദേഹത്തിന് ആദരവിന്റെ സ്ഥാനം ലഭിക്കുമായിരുന്നില്ല. തന്റെ കഷ്ടകാല സമയത്ത് ഭഗവാന് കൃഷ്ണനെ ഒരു നോക്കുകാണാന്‍ കുചേലന് എത്തിച്ചേര്‍ന്നപ്പോള്‍ ഭഗവാന് തന്റെ സിംഹാസനത്തില്‍ ഇരുത്തി കാല്‍കഴുകി പൂജിച്ച് ആദരിക്കുന്നത് ഇന്നത്തെ തലമുറയ്ക്കുള്ള ഒരു പ്രധാന സന്ദേശമാണ്. നേരായ മാര്‍ഗത്തിലൂടെ ചലിക്കുന്നവര്‍ക്ക് മാത്രമേ ഈശ്വര അനുഗ്രഹം ലഭിക്കുകയുള്ളൂ അതിലൂടെ അവര്‍ സമൂഹത്തില്‍ ആദരിക്കപ്പെടുമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. കടവന്ത്ര വിനായക ആഡിറ്റോറിയത്തില്‍ നടക്കുന്ന സുകൃതം ഭാഗവത യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ യജ്ഞവേദിയില്‍ കുട്ടികളില്‍ ശ്രേയസിന്റെ അംശം പകരാന്‍, അവരുടെ മനസ്സിലെ ഭയനിവാരണത്തിനായി പ്രത്യേക പൂജ നടന്നു. ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. കൂടാതെ ഉച്ചക്ക് യജ്ഞവേദിയില്‍ വച്ച് കലാമണ്ഡലം പത്മനാഭന്നായര്ക്ക് സ്വാമി കീര്‍ത്തി പത്രവും,പുരസ്ക്കാരവും സമര്‍പ്പിച്ചു. ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണന് ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: