കണ്ണൂറ്: 125 ദിവസം പിന്നിട്ട പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം കൂടുതല്‍ ശക്തമാക്കുന്നതിണ്റ്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനമായ 8ന് പ്രദേശത്തെ വനിതകള്‍ 12 മണിക്കൂറ് പണിമുടക്കി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്ന് സമരമുന്നണി വനിതാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പണിമുടക്ക്. ജോലിക്ക് പോവുന്ന സ്ത്രീകള്‍ അവധിയെടുത്തും വിദ്യാര്‍ത്ഥിനികള്‍ ക്ളാസുകള്‍ ഉപേക്ഷിച്ചും വീട്ടമ്മമാര്‍ വീട്ടുജോലികളില്‍ നിന്ന് വിട്ടുനിന്നുമാണ് പണിമുടക്കില്‍ പങ്കെടുക്കുക. ഇനിയൊരിക്കലും പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നടത്താന്‍ നഗരസഭയെ അനുവദിക്കില്ലെന്നും ഭരണകൂടത്തെയും പോലീസിനെയും ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ മാലിന്യനിക്ഷേപം നടത്താനാണ് നഗരസഭയുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉദ്ദേശമെങ്കില്‍ ജീവന് ത്യജിച്ചും നേരിടുമെന്ന് ഇവര്‍ പറഞ്ഞു. കേരളത്തിലെവിടെയും കടല്‍ത്തീരത്ത് കടല്‍ ഭിത്തിയോട് ചേര്‍ന്ന് മാലിന്യം പരസ്യമായി തള്ളുന്നില്ല. തീരദേശ നിയമപ്രകാരം പെട്ടിപ്പാലത്ത് മാലിന്യം തള്ളാനാവില്ല. ഇത് ചൂണ്ടിക്കാട്ടി ന്യൂമാഹി ഗ്രാമപഞ്ചായത്ത് നഗരസഭക്ക് മാലിന്യം തള്ളല്‍ അവസാനിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പെട്ടിപ്പാലം മാലിന്യ വിരുദ്ധസമരത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉള്ളതായി മന്ത്രി കെ.സി.ജോസഫ് നടത്തിയ പ്രസ്താവന ംളേച്ചവും പരിഹാസ്യവും ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്ക് ചേരാത്തതുമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഇത്തരം ആരോപണങ്ങളെ കുറിച്ച് ഏതുതരം അന്വേഷണത്തെയും സമരസമിതി സ്വാഗതം ചെയ്യുന്നതായും ഇവര്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പൊതുസമൂഹത്തെ അറിയിക്കണം. പെട്ടിപ്പാലത്ത് പോലീസിനെ ഉപയോഗിച്ച് മാലിന്യം നിക്ഷേപിക്കണമെന്ന് എംഎല്‍എമാരുടെ യോഗത്തില്‍ പറഞ്ഞ കോടിയേരി ബാലകൃഷ്ണണ്റ്റെയും കെ.എം.ഷാജിയുടെയും നിലപാട് അപലപനീയമാണെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സി.ടി.ജുബൈരിയ, റസിയ ലത്തീഫ്, സുമയ്യ സിദ്ദിഖ്, സുബൈദ നാലകത്ത്, മറിയം സിത്താര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: