കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് -പാണത്തൂറ് സംസ്ഥാന ഹൈവെയുടെ പുറംമ്പോക്ക് ഭൂമി കൈയ്യേറി പള്ളി പണി തകൃതിയായി നടക്കുന്നു. ബന്ധപ്പെട്ടവര്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. അരിപ്രോഡ് പാലത്തിന് സമീപം വരെ ക്രിസ്ത്യന്‍ പള്ളി പണിയുന്നതിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന പാതയുടെ ഭാഗത്തും ടാറിംഗിനടുത്തുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന പാതയില്‍ നിന്നും നിശ്ചിത മീറ്റര്‍ അകലം വരെ പുറമ്പോക്ക് ഭൂമിയാണ്. പഞ്ചായത്ത് റോഡിന് പോലും ടാര്‍ ചെയ്തതിന് ൩ മീറ്റര്‍ അകലെ വരെ മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനം പാടുള്ളുവെന്നിരിക്കെ നിര്‍മ്മാണ പ്രവര്‍ത്തനം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: