കാസര്‍കോട് : ചെറുവത്തൂറ് റയില്‍വെ സ്റ്റേഷനു സമീപത്തു പാളത്തില്‍ വ്യാജ ബോംബുകള്‍ കണ്ട സംഭവത്തെക്കുറിച്ച് ഗൗരവമായി തന്നെ വിവിധ വകുപ്പുകള്‍ അന്വേഷണമാരംഭിച്ചു. പൈപ്പു ബോംബുകള്‍ വ്യാജമായിരുന്നെങ്കിലും അതു തമാശയായി കാണാനാവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. വാന്‍ പദ്ധതിയുടെ ആസൂത്രിതമായ പരീക്ഷണമാണ് ചെറുവത്തൂരില്‍ ഉണ്ടായതെന്നു അന്വേഷണ വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ പാളത്തില്‍ ബോംബുകണ്ട സംഭവത്തെക്കുറിച്ച് റയില്‍വെ പോലീസും ലോക്കല്‍ പോലീസും ഐബിയും പഴുതുകളടച്ചുകൊണ്ടുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിനായി റയില്‍വെ പോലീസിണ്റ്റെ പാലക്കാട്ടെ ഡിവൈഎസ്പി എം.എല്‍.സുനില്‍കുമാര്‍ ഇന്നലെ ചെറുവത്തൂരിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: