മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വീണ്ടും തിരിച്ചടി. വായ്പാ പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ സേവന നികുതി വകുപ്പ് മരവിപ്പിച്ചു.
ബുധനാഴ്ചയ്ക്ക് മുമ്പ് 10 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ക്കണമെന്ന ആദായനികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നല്‍ ഈ തുക അടയ്ക്കാന്‍ കമ്പനിക്കായില്ല. ഇതേതുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. വന്‍ തുക കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യവും കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: