ആലപ്പുഴ: ജില്ലയില്‍ എസ്.എന്‍.ഡി.പി മൂവ്മെന്റ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ദേവസ്വം ബോര്‍ഡ് നിയമന പരീക്ഷ തടസപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് മൂവ്മെന്റ്പ്രവര്ത്തകര്ക്കു മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.
ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ തടയില്ലെന്ന് യൂത്ത് മൂവ്മെന്റ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംവരണതത്വം അട്ടിമറിച്ചുകൊണ്ടുള്ള ഇത്തരം നിയമനങ്ങള്‍ അംഗീകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംവരണതത്വം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരക്കാര്‍ പരീക്ഷ അലങ്കോലമാക്കിയത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളി, കഴകം, വാച്ചര്‍ എന്നീ തസ്തികകളിലേക്കാണ് ദേവസ്വം ബോര്‍ഡ് പരീക്ഷ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: