കറുകച്ചാല്‍: കുളത്തൂര്‍മൂഴി ദേവിവിലാസം ഹിന്ദു മതകണ്വന്ഷണ്റ്റെ ൫-ാമതു സമ്മേളനത്തിന് ഇന്നു തിരിതെളിയും. മനുഷ്യനെ ആദ്ധ്യാത്മിക ചിന്തയിലേക്കും ഭക്തിയിലേക്കും നയിക്കുന്നതിനായി കേരളത്തിലെ ഹിന്ദുമത കണ്‍വന്‍ഷനുകളില്‍ മുഖ്യ ധാരയിലാണ് കുളത്തൂര്‍മൂഴി ഹിന്ദുമത കണ്വന്ഷന്. മദ്ധ്യതിരുവിതാം കൂറിലെ ഹിന്ദുക്കളുടെ നാനാമുഖമായ നവോത്ഥാനത്തിനായി ആരംഭിച്ച ഈ കണ്വണ്ഷന് അനേകം മഹത്വ്യക്തികളുടെ സാന്നിദ്ധ്യം ലഭിച്ചിട്ടുള്ളതാണ്. ഇന്നു രാവിലെ ൧൦ന് പതാക ഉയര്‍ത്തുന്നതോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും വൈകിട്ട് ൫ന് കാടംകുളം കാണിക്ക മണ്ഡപത്തില്‍ നിന്നും ശോഭയാത്ര നടക്കും ൬ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സദ്ഭവാനന്ദജി മഹാരാജ് അദ്ധ്യഷത വഹിക്കും. ഡോ. കെ. ഉണ്ണികൃഷ്ണന് നമ്പൂതിരി പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: