ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മണ്ഡേലക്ക് കൂടുതല്‍ ശ്രദ്ധയും വിദഗ്ദ്ധ പരിചരണവും ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം പ്രസിഡന്റിന്റെ ഓഫീസാണ് അറിയിച്ചത്. മണ്ഡേല എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രസിഡന്റ് ജേക്കബ് സുമ ആശംസിച്ചു. ആഫ്രിക്കന്‍ ജനത മാത്രമല്ല, ലോകം മുഴുവന്‍ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് മണ്ഡേലയെന്നും അദ്ദേഹം പറഞ്ഞു. 93 കാരനായ മണ്ഡേല രാജ്യത്തെ വര്‍ണ്ണവിവേചനത്തിനെതിരെ ശക്തമായി പോരാടി. 27 വര്‍ഷം ഇതിനുവേണ്ടി ജയില്‍ വാസം അനുഭവിച്ച അദ്ദേഹം 1994-ല്‍ സൗത്ത് ആഫ്രിക്കയിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായി.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏതാനും ദിവസങ്ങള്‍ മണ്ഡേല ചികിത്സ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: