കോട്ടയം : നഗരത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചെറിയ തോതില്‍ കല്ലേറും സംഘര്‍ഷവും. സിപിഎം പ്രവര്‍ത്തകനെ പിടികൂടി കൊണ്ടു പോകാന്‍ശ്രമിച്ച പോലീസ് വണ്ടി മണിപ്പുഴയില്‍ തടഞ്ഞത് അല്പനേരം സംഘര്‍ഷത്തിനിടയാക്കി. ടൊയോട്ട ഷോറൂമിന് നേരേയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ചില്ല് തകര്‍ന്നു. ഇതേ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകനെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റിയത്. ഇതോടെ മറ്റു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജീപ്പ് തടഞ്ഞു. പിടികൂടിയ പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ജീപ്പ് തടഞ്ഞത്. എന്നാല്‍ പോലീസ് വഴങ്ങിയില്ല. ഒടുവില്‍ സമരക്കാര്‍ പിരിഞ്ഞു പോയി. കസ്റ്റഡിയിലായ പ്രവര്‍ത്തകനെ ഹര്‍ത്താലിനു ശേഷം വിട്ടയച്ചു. നഗരത്തിലെ ഹര്‍ത്താല്‍ കുമാരനല്ലൂറ്‍, ചിങ്ങവനം പ്രദേശത്തേക്കും നീണ്ടു. കുമാരനല്ലൂറ്‍, ചിങ്ങവനം പഞ്ചായത്തുകള്‍ കോട്ടയം നഗരസഭയോട് ചേര്‍ത്തതോടെയാണ് ഇവയും നഗരപരിധയില് വന്നത്. ചിങ്ങവനത്ത് രാവിലെ കടകള്‍ തുറന്നെങ്കിലും ഹര്‍ത്താല്‍ അനകൂലികള്‍ അടപ്പിച്ചു. കുമാരനല്ലൂരിലും കടകള്‍ അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ കുമാരനല്ലൂര്പ്രദേശം ഉള്‍പ്പെടുന്ന മെഡിക്കല്‍ കോളജ് പരിസരത്തെ കടകള്‍ തുറന്നിരുന്നു. ചിങ്ങവനം നഗരസഭാ പ്രദേശമാണെന്നതിണ്റ്റെ പേരില്‍ ടൗണില്‍ നിന്ന് ൧൦ കിലോമീറ്റര്‍ അകലെയുള്ള ചിങ്ങവനത്തേക്കും ഹര്‍ത്താല്‍ വ്യാപിപ്പിക്കുകയായിരുന്നു. ഹര്‍ത്താലിണ്റ്റെ മറവില്‍ നാഗമ്പടത്ത് ബസ് സര്‍വീസ് തടഞ്ഞ ൧൪ പേരെ പോലീസ് അറസ്റ്റു ചെയ്തു. നാഗമ്പടം സ്റ്റാന്‍ഡിലെ ചില പെട്ടിക്കടക്കാരുടെ നേതൃത്വത്തിലായിരുന്നു ബസ് തടയലെന്ന് പോലീസ് പറഞ്ഞു. യൂണിയന് തൊഴിലാളികള്‍ എന്ന പേരിലാണ് ഇവര്‍ ബസ് തടഞ്ഞതെന്നും പോലീസ് പറഞ്ഞു. രാവിലെ സ്റ്റാന്‍ഡിലേക്ക് എത്തിയ ബസുകള്‍ തടഞ്ഞ് ഓടണ്ട എന്നു പറഞ്ഞ് ബലമായി സര്‍വീസ് തടഞ്ഞുവെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. ഒരു വിഭാഗം ആളുകള്‍ ബസ് തടഞ്ഞതിനെ തുടര്‍ന്ന് സ്റ്റാന്‍ഡിലും പരിസരങ്ങളിലും നിര്‍ത്തിയിട്ട ബസുകള്‍ പോലീസ് ഇടപെട്ട് പറഞ്ഞു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: