കോട്ടയം: കോട്ടയം, ഇടുക്കി റവന്യൂജില്ലകള് ഉള്‍പ്പെടുന്ന ബാലഗോകുലം കോട്ടയം മേഖലയിലെ താലൂക്ക് ഉപരി പ്രവര്‍ത്തകരുടെ പഠനശിബിരം ഫെബ്രുവരി 25, 26 തീയതികളില്‍ പാലാ ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സ്കൂളില്‍ നടക്കും. 25ന് രാവിലെ 10മണിക്ക് ബാലഗോകുലം കോട്ടയം മേഖലാ അദ്ധ്യക്ഷന്‍ കെ.എസ്.ശശിധരണ്റ്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഹരികുമാര്‍ ശിബിരം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന സഹരക്ഷാധികാരി പ്രൊഫ.പി.എം.ഗോപി നിര്‍വ്വാഹക സമിതിയംഗങ്ങളായ പ്രൊഫ.സി.എന്‍.പുരുഷോത്തമന്, കെ.എന്‍.സജികുമാര്‍, മേഖലാ ഉപാദ്ധ്യക്ഷന്‍ ടി.പി.രാജു, ഖജാന്‍ജി വി.എസ്.മധുസൂദനന്, ഭഗിനി പ്രമുഖ ബി.വനജാക്ഷിയമ്മ, കോട്ടയം ജില്ലാ രക്ഷാധികാരി ജി.മോഹനചന്ദ്രന്, പി.എന്‍.സുരേന്ദ്രന്, ഡോ.കൃഷ്ണന് നമ്പൂതിരി എന്നിവര്‍ ക്ളാസുകള്‍ നയിക്കും. ശിബിരം 26ന് വൈകിട്ട് 4 മണിക്ക് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: