തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ കൊലപാതകത്തിനു കാരണക്കാരായ ഇറ്റാലിയന്‍ നാവികോദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനയെ ബിജെപി ശക്തിയായി അപലപിച്ചു. മന്ത്രിസഭയിലുള്ള കത്തോലിക്കാ മന്ത്രിമാരോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കെ.വി.തോമസ് ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാമെന്ന് സമ്മതിച്ചിതായുമുള്ള കര്‍ദിനാള്‍ ആലഞ്ചേരിയുടെ പ്രസ്താവന ഈ ഗൂഢാലോചനയുടെ ഭാഗമാണ്, ബിജെപി സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള വെല്ലുവിളിയാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വന്തം ജനതയുടെ താത്പര്യത്തിന് പകരം ഇറ്റലിയുടെ താത്പര്യം സംരക്ഷിക്കുന്നതെന്തിനാണെന്നു തുറന്നുപറയണം. ഇക്കാര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: