കോട്ടയം: ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന വ്യാപാരി ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെണ്റ്റ് മാര്‍ച്ചിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും കളക്ട്രേറ്റ് ധര്‍ണ്ണയും നടത്തി. ധര്‍ണയുടെ ഉദ്ഘാടനം ജില്ലാ ട്രഷറര്‍ കെ.എച്ച്.എം.ഇസ്മയില്‍ നിര്‍വ്വഹിച്ചു. കെ.വി.നായര്‍, ഇ.സിചെറിയാന്, കെ.എം.മാത്യു, എ.കെ.എന്‍.പണിക്കര്‍, രാജന് തോപ്പില്‍, എം.കെ.ഖാദര്‍ നംസന്, അന്‍സരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: