ചങ്ങനാശേരി: പട്ടണത്തില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പെരുന്ന മുതല്‍ എസ് ബി കോളേജ് വരെ റോഡിണ്റ്റെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ നിയമവിരുദ്ധമായാണ് പാര്‍ക്കു ചെയ്യുന്നത്. ചങ്ങനാശേരി-വാഴൂറ്‍ റോഡിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നുണ്ട്. വാഹനപാര്‍ക്കിംഗ് മൂലം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരു പോലെയാണ് ദുരിതം. രാത്രി കാലങ്ങളില്‍ പാര്‍ക്കിംഗ് ലൈറ്റുപോലുമില്ലാതെയുള്ള വാഹനപാര്‍ക്കിംഗ് അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു. അന്യ സംസ്ഥാന ലോറികളും തടി കയറ്റിവരുന്ന ലോറികളുമാണ് ഏറെനേരം നിര്‍ത്തിയിടുന്നത്. വാഴൂറ്‍ റോഡില്‍ റെയില്‍വേ ജംഗ്ഷന് മൂതല്‍ കുരിശുമൂട് വരെയുള്ള ഭാഗത്താണ് അനധികൃതമായി പാര്‍ക്കിംഗ് നടത്തുന്നത്. രോഗികളുമായി വരുന്ന ആംബുലന്‍സുകളും ഏറെ നേരം കുരുക്കില്‍ കിടക്കുന്ന അവസ്ഥയും ഉണ്ട്. രാവിലെയും വൈകിട്ടും സ്കൂള്‍ ബസുകളും കൂടിയെത്തുമ്പോള്‍ നഗരത്തില്‍ തിരക്കോടുതിരക്കാണ് അനുഭവപ്പെടുന്നത്. സ്വകാര്യവാഹനങ്ങള്‍ അടക്കമുള്ള വാഹനങ്ങള്‍ വാഴൂറ്‍ റോഡിണ്റ്റെ അരുവശങ്ങളിലുമിട്ടാണ് പലപ്പോഴും അറ്റകുറ്റപ്പണികള്‍ നടത്താറുള്ളത്. ടിബിറോഡില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് മുതല്‍ റസ്റ്റ് ഹൗസ് വരെ അന്യ സംസ്ഥാന വാഹനങ്ങളാണ് അനധികൃതമായി പാര്‍ക്കു ചെയ്തിരിക്കുന്നത്. ചങ്ങനാശേരി റവന്യൂ ടവറിലേക്കും മറ്റും ഈ റോഡിലൂടെയാണ് പോകേണ്ടത്. കെഎസ്ആര്‍ടിസി ബസുകള്‍ തെക്കു ഭാഗത്തേക്കു സ്റ്റാന്‍ഡില്‍ നിന്നും ഈ റോഡിലേക്കാണ് ഇറങ്ങിവരുന്നത്. ബസുകള്‍ ഇവിടെ വന്നു തിരിയുന്ന സ്ഥലങ്ങളിലും പാര്‍ക്കിംഗ് നടത്തുന്നതിനാലും ഇവിടെയും യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. റോഡിണ്റ്റെ ഇരുഭാഗങ്ങളിലും അനധികൃതമായി വാഹനപാര്‍ക്കിംഗ് നടത്തുന്നവര്‍ക്കെതിരെ നടപടികളെടുക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: