കണ്ണൂര്‍: കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇറ്റലിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണു കര്‍ശന നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നിലപാട് അന്താരാഷ്ട്ര വേദികളില്‍ വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികസേന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും അറിയിച്ചു. വെടിയേറ്റു മരിച്ച ജലസ്റ്റിന്റെ ബന്ധുകളെ സന്ദര്‍ശിക്കാന്‍ കൊല്ലത്ത് എത്തിയതാണ് അദ്ദേഹം.
ഇന്ത്യന്‍ നിയമപ്രകാരമായിരിക്കും നടപടികള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി നല്‍കാനും നടപടി സ്വീകരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: