എരുമേലി: തിരുവിതാംകൂറ് ഹിന്ദുധര്‍മ്മ പരിഷത്തിണ്റ്റെ നേതൃത്വത്തില്‍ നടക്കുന്ന 66-ാമത് റാന്നി ഹിന്ദുമഹാസമ്മേളനത്തിന് എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഭദ്രദീപപ്രകാശനത്തോടെ തുടക്കം. എരുമേലി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൂഞ്ഞാര്‍ കൊട്ടാരം രാജപ്രതിനിധി പി.രാമവര്‍മ്മരാജ സമ്മേളന നഗരിയിലേക്കുള്ള കെടാവിളക്കിലേക്ക് ദീപം തെളിയിച്ചു. പഞ്ചതീര്‍ത്ഥ ദേവസ്ഥാനം കണ്‍വീനര്‍ വി.സി.അജികുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഹിന്ദുധര്‍മ്മപരിഷത്ത് പ്രസി.പി.എന്‍.നീലകണ്ഠന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പി.സി.ജോര്‍ജ് എംഎല്‍എ, എരുമേലി ദേവസ്വം എംഒ പ്രകാശ്, ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസി.മനോജ് നായര്‍, അയ്യപ്പസേവാസമാജം സെക്ര്ടറി എസ്.രാജന്, സേവാസംഘം പ്രതിനിധി ഒ.ആര്.നാരായണന്, എന്‍.ബി.ഉണികൃഷ്ണന്, ഇന്ദുലാല്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭക്തിനിര്‍ഭരമായ സ്വീകരണചടങ്ങുകള്‍ക്ക് ശേഷം പുറപ്പെട്ട രഥഘോഷയാത്രയ്ക്ക് എരുമേലി പുത്തന്‍വീട്ടുകാര്‍, എരുമേലി വാവരുപള്ളി ജമാ അത്ത് കമ്മറ്റി ഭാരവാഹികല്‍, സ്വീകരണങ്ങള്‍ നല്കി. അമ്പതോളം സ്വീകരണങ്ങള്‍ എറ്റുവാങ്ങി രാത്രി ൮മണിയോടെ രഥഘോഷയാത്ര റാന്നി ഹിന്ദുമഹാസമ്മേളന നഗരിയിലെത്തും. ൧൯മുതല് ൨൬വരെ നീണ്ടുനില്‍ക്കുന്ന ആധ്യാത്മിക മതമഹാസമ്മേളനം പരിപാടികളുടെ മേന്മകൊണ്ടും അംഗങ്ങളുടെ പ്രവര്‍ത്തനരീതികൊണ്ടും ശ്രദ്ധയാകര്ഷിക്കപ്പെട്ടുകഴിഞ്ഞു. ൧൯ന് ഉദ്ഘാടനദിവസം ൪മണിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. കൊല്ലൂറ്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന മത്സ്യവകുപ്പ് മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കും. പാലക്കാട് തപേവരിഷ്ടാശ്രമം പ്രതിനിധി തഥാതന് സനാതന ധര്‍മ്മ സന്ദേശം നല്‍കും. ഹിന്ദുഐക്യവേദി ജന.സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. സ്വാമി വേദാനന്ദസരസ്വതി, കാര്ത്തികേയന് തന്ത്രി പൂഞ്ഞാര്‍, പി.ജെ.കുര്യന് എംപി, പി.എന്‍.നീലകണ്ഠന് നമ്പൂതിരി, പി.കെ.ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. ൨൬ന് ൩.൧൫ന് സമാപനസമ്മേളനം സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും. ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാനും അഡി.ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ അധ്യക്ഷത വഹിക്കും. ആണ്റ്റോആണ്റ്റണി എംപി, രാജു എബ്രഹാംഎംഎല്എ, പി.ജി.സുരേഷ്, പിഎസ്നായര്, പി.എന്‍.നിലകണ്ഠന്‍, ടി.ി.കുട്ടപ്പന്, രാജേഷ് ആനമാടം എന്നിവര്‍ സംസാരിക്കും. ൬മുതല്‍ അമൃതാനന്ദമയീമഠം ജന.സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നയിക്കുന്ന മഹാസര്വ്വാശ്വൈര്യ പൂജയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: