ആലുവ: ആലുവ ശിവരാത്രി മണപ്പുറത്തെ അനധികൃത കയ്യേറ്റം പൊളിച്ചുമാറ്റിയവരെ വേട്ടയാടാന്‍ പോലീസില്‍ നഗരസഭ ഭരണകര്‍ത്താക്കളുടെ സമര്‍ദ്ദം. കോണ്‍ഗ്രസിന്റെ നിയന്ത്രിണത്തിലുള്ള ആലുവ നഗരസഭ ഉന്നതങ്ങളില്‍ ഭരണസമ്മര്‍ദ്ദം ചെലുത്തിയാണ് പോലീസിനെകൊണ്ട് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഭക്തജനങ്ങള്‍ വടക്കേമണപ്പുറത്ത് എഫ്സി ഈഗിള്‍സിന് വാടകയ്ക്ക് നല്കിയ ഭൂമിയിലെ അനധികൃത വേലികെട്ട് പൊളിച്ചുമാറ്റിയത്. ശിവരാത്രി അടുത്തിരിക്കെ പാര്‍ക്കിങ്ങ് ഗ്രൗണ്ടായ ഇവിടത്തെ വേലികെട്ട് മാറ്റണമെന്ന ഭക്തജനങ്ങളുടെ ആവശ്യം ആലുവ നഗരസഭ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 10നും നഗരസഭ സെക്രട്ടറി നല്കിയമറുപടിയില് ഗ്രൗണ്ട് ഈഗിള്‍സ് എഫ്സി കൊച്ചിന് എന്നക്ലബിന് സൗജന്യമായാണ് നല്‍കിയതെന്ന് പറഞ്ഞിരുന്നു. പിന്നീട് പ്രശ്നം വഷളായതിനെതുടര്‍ന്ന് കൗണ്‍സില്‍ ഗ്രൗണ്ടിന് 7,000 രൂപ പ്രതിമാസവാടക നിശ്ചയിക്കുകയായിരുന്നു. ആദ്യം അനധികൃതമെന്ന് നഗരസഭ സെക്രട്ടറി അടക്കം പറഞ്ഞ കമ്പിവേലികെട്ട് ഇപ്പോള്‍ നഗരസഭ നിര്മിച്ചതാണെന്നപുതിയ വാദവുമായിട്ടാണ് നഗരസഭ ഭരണകര്‍ത്താക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസെടുക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. എന്നാല്‍ തഹസില്‍ദാര്‍ വിവരാവകാശനിയമനുസരിച്ച് നല്കിയ മറുപടിയില്‍ പുഴ പുറമ്പോക്ക് റവന്യൂവകുപ്പിന്റെതാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനിടെ മണപ്പുറത്തെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ നഗരസഭയ്ക്ക് ആലുവ മുനിസിപ്പല്‍ കോടതി നോട്ടിസയച്ചിട്ടുണ്ട്. കേസ് 27ന് പരിഗണിക്കും. സുപ്രീം കോടതി വിധിന്യായ ഉത്തരവ് അനുസരിച്ച് തദ്ദേശ സ്വയം ഭരണവകുപ്പ് 2011 ജൂലായ് 13ന് ഇറക്കിയ സര്‍ക്കുലറില്‍ പുറമ്പോക്ക് ഭൂമി മേച്ചില്‍ സ്ഥലമായി നിലനിര്‍ത്തണമെന്നും ശ്മശാന ആവശ്യത്തിന് സര്‍ക്കാര്‍ അനുമതി പ്രകാരം നടപടി എടുക്കണമെന്നും ഈ രണ്ടുകാര്യത്തിനല്ലാതെ ഇത് ഉപയോഗിക്കാന്‍ പാടില്ലായെന്നും പറയുന്നുണ്ട്. വേലികെട്ട് പൊളിച്ചതിനെ തുടര്‍ന്ന് നഗരസഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിരപരാധിയായ വനംവകുപ്പിന്റെ വാച്ചര്‍ ഹൃദയരോഗിയായ വേണുഗോപാല്‍ (52) നെ കസ്റ്റഡിയില്‍ എടുത്തത് പോലീസ് സ്റ്റേഷന് ഉപരോധത്തിലാണ് അവസാനിച്ചത്. ഭക്തജനങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി മേത്തര്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ മറ്റ് സ്റ്റേഷനുകളില്‍ നിന്നും പോലീസുകാരെ കൊണ്ടുവന്നത് വിവാദമായിരുന്നു. ഈ വാഹനം ഭക്തജനങ്ങള്‍ തടഞ്ഞിരുന്നു. വാഹനം ഭക്തജനങ്ങള്‍ തകര്‍ക്കുമെന്ന അവസ്ഥ വന്നപ്പോള്‍ വാഹനം പിടിച്ചെടുക്കാന്‍ പോലീസ് തയ്യാറാവുകയായിരുന്നു.
ശിവരാത്രി മണപ്പുറത്തെ അനധികൃതമായി നിര്‍മ്മിച്ച കമ്പിവേലി പൊളിച്ചതുമായി ബന്ധപ്പെട്ട് സംഭവത്തില്‍ മുനിസിപ്പല്‍ ചെയര്മാന് കള്ളപരാതിനല്കി ബിജെപി മറ്റു ഹൈന്ദവ സംഘടന പ്രവര്‍ത്തകരെ 24 മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി മറ്റുഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി, വിഎച്ച്പി ജില്ല സെക്രട്ടറി ശശി തുരുത്ത്, ആലുവ ടൗണ്‍ സെക്രട്ടറി എ.സി.സന്തോഷ്, ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി കെ.പി.സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: