തിരുവനന്തപുരം: കേരളത്തിലെ മൂന്നു ലക്ഷത്തില്‍ പരം വരുന്ന ചുമട്ടു തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി.ഭാര്ഗവന് ആവശ്യപ്പെട്ടു. കേരള പ്രദേശ് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷ(ബിഎംഎസ്)ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെക്രട്ടേറിയറ്റു മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎല്‍ഒ കണ്വെന്ഷന് തീരുമാനം അനുസരിച്ച് ചുമടിന്റെ ഭാരം 55 കിലോയായി നിജപ്പെടുത്തുക, മിനിമം പെന്ഷന് 3000 രൂപയായി നിശ്ചയിക്കുക, ക്ഷേമബോര്‍ഡില്‍ ബിഎംഎസിന് പ്രാതിനിധ്യം നല്‍കുക, ജില്ലാ തലത്തില്‍ ഏകീകൃത കൂലിപ്പട്ടിക നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ധര്‍ണയില്‍ ഫെഡറേഷന് പ്രസിഡന്റ് ശിവജി സുദര്ശന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ എം.കെ.കമലന്, പി.ശശിധരന്, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ബിപിഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മന്മഥന്പിള്ള, കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേന്ദ്രന്, ഫെഡറേഷന് ഭാരവാഹികളായ ബി.വിജയന്, ഒ.കെ.ധര്‍മരാജ്, ഗോപാലന്, സി.ജ്യോതിഷ്കുമാര്‍, ജി.സതീഷ്കുമാര്‍, കെ.ആര്.രാജന്, സേതുതിരുവെങ്കിടം, ടി.എസ്.സത്യന്, വേണുഗോപാല്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി.രാധാകൃഷ്ണന് സമാപന പ്രസംഗം നടത്തി. ഫെഡറേഷന് സെക്രട്ടറി ജി.കെ.അജിത് സ്വാഗതവും കെ.മനോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: