പുരാതന ഭാരതത്തില്‍ സാധാരണ ഇരുപത്തിനാലുവയസ്സോടെ യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും. ഇതില്‍ എഴുപതുശതമാനം ആളുകളും കുടുംബജീവിതമാണ് സ്വീകരിച്ചിരിക്കുന്നത്. ഇരുപത്തിനാല് വയസ്സ് കഴിയുന്നതോടെ അവര്‍ വിവാഹിതരാകും. മുപ്പത് ശതമാനം ആളുകള്‍ സന്ന്യാസജീവിതം സ്വീകരിച്ച് ആശ്രമജീവിതത്തിലേക്ക് പോകും. എഴുപത് ശതമാനം സ്വീകരിച്ചിരിക്കുന്നത് കുടുംബസാഹചര്യമാണ്. അത് ഒരു നല്ല അനുപാതമാണ്. പക്ഷേ ഇന്ന്, അവര്‍ക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഏതിര്ലിംഗത്തിലുള്ളവരെ തേടിപ്പോയില്ലെങ്കില്‍, അവരെ സംബന്ധിച്ച് വൈചിത്ര്യമെന്തോ ഉണ്ട് എന്ന മട്ടിലാണ് അവരെ സമൂഹം നയിക്കുന്നത്! എല്ലാവരും പോകണം, ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, ത്വരയുണ്ടെങ്കിലും ഇല്ലെങ്കില്‍ അവര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ പിറകേ പായണം. വിവാഹത്തിന്റെ രൂപത്തില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍. എന്തെങ്കിലും ബന്ധം അവര്‍ക്കുണ്ടായേ മതിയാവൂ. അവര്ക്കിഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ പായുകതന്നെ വേണം. അല്ലെങ്കില്‍ അവര്‍ വൈചിത്ര്യമുള്ളവരാണ്. മുപ്പതുശതമാനം ആളുകള്‍ ആ മാര്‍ഗത്തിലേക്ക് നോക്കുവാന്‍ പോലും കൂട്ടാക്കിയില്ല. കാരണം നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ സ്വയം ഉള്ളിലേക്ക് നോക്കുകയാണെങ്കില്‍ നിങ്ങളില്‍ മിക്കവര്‍ക്കും അങ്ങനെയുള്ള ആവശ്യങ്ങള്‍ ഉണ്ടായിരിക്കില്ല. മേറ്റ്ല്ലാവരും അങ്ങനെ ചെയ്യുന്നു എന്നതിനാല്‍ മാത്രമാണ് നിങ്ങള്‍ അത് ചെയ്യുന്നത്. അതുമല്ല, മേറ്റ്ന്താണ് സ്വയം ചെയ്യേണ്ടതെന്ന് നിങ്ങള്ക്കൊട്ടറിയുകയുമില്ല.
ഇരുപത്തിനാലാം വയസ്സില്‍ ആശ്രമജീവിതത്തിലേക്ക് തിരിഞ്ഞവര്‍ അങ്ങനെ തുടര്‍ന്നു, അവരുടെ ജീവിതം വ്യത്യസ്തമായിരുന്നു. കുടുംബജീവിതത്തിലേക്ക് തിരിഞ്ഞവര്‍ ഇരുപത്തിനാലു വയസ്സു മുതല്‍ നാലപ്ത്തിയെട്ട് വയസ്സുവരെ, അതായത് ഇരുപത്തിനാലു വര്‍ഷം – രണ്ട് വ്യാഴവട്ടമെന്ന് ഇതിനെ പറയും, ഒരു വ്യാഴവട്ടമെന്നാല് പന്ത്രണ്ടുവര്‍ഷം – രണ്ടുവ്യാഴവട്ടക്കാലമുള്ള ജീവിതം, കുടുംബത്തോടൊപ്പം ചെലവിടും. ഇരുപത്തിനാലുവര്ഷം നീളുന്ന വിവാഹജീവിതത്തില്‍ നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് സാധാരണഗതിയില്‍ ഇരുപതുവയസ്സോളമെത്തിയിട്ടുണ്ടാവും. അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക് പോകാന്‍ സമയമായി. കുടുംബം പിരിച്ചുവിട്ട് നിങ്ങള്‍ക്ക് പോകാന്‍ സമയമായി. അത്യാത് ഭാര്യയും ഭര്‍ത്താവും ഇരുപത്തിനാലുവര്ഷം ഒരുമിച്ച് ജീവിക്കും. നോക്കൂ, ഈ സംസ്കാരത്തില്‍ ഒരിക്കല്‍ നിങ്ങള്‍ വിവാഹിതനായിക്കഴിഞ്ഞാല്‍ പിന്നെ വേറൊരാളെ വരിക്കുന്ന പ്രശ്നമേയില്ല. ഇത് ഒരു ജീവിതകാലത്തേക്ക് ഉള്ളതാണ്. ആലോചിക്കുന്ന, യുക്തിതേടുന്ന ഒരു മനസ്സിന് ഇത് ബന്ധനമായി തോന്നാം. പക്ഷേ, ഇവര്‍ക്കത് വളരെയധികം സ്ഥിരത പ്രധാനം ചെയ്യുന്നു. വിഷയസുഖസംബന്ധമായി അത് കാര്യമായൊന്നും തരികയില്ലെങ്കില്കൂടി, അത് എത്രയും സ്ഥിരത പ്രദാനം ചെയ്യുക കാരണം, വളരെ ദരിദ്രരാണെങ്കില്‍ പോലും അവര്‍ സ്ഥിരതയുള്ളവരായി കാണപ്പെടും. ഈ സമൃദ്ധിയെല്ലാമുണ്ടായിട്ടുപോലും ഇവിടെ അമേരിക്കയില്‍ കാണുന്ന തരത്തിലുള്ള അരക്ഷിതത്വബോധം നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ഇവിടെ അതിഭയങ്കരമായ അരക്ഷിതത്വബോധമുണ്ട്. ഭാരതത്തില്‍ ഒരു ഭിക്ഷക്കാരന്റെ മുഖത്തുപോലും ആ അരക്ഷിതത്വം കാണുകയില്ല. ആ നിലയില്‍ പോലും അയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. സുഖസൗകര്യങ്ങളില്‍, ഭക്ഷണത്തില്‍, പോഷകവസ്തുക്കളില് ഒന്നും അയാള്‍ എവിടെയുമല്ലെങ്കില്കൂടി, സുരക്ഷിതത്വബോധത്തിന്റെ കാര്യം വരുമ്പോള്‍ അയാള്‍ക്ക് അയാളുടേതായ രീതിയില്‍ അതുണ്ട്. കാരണം, എല്ലാത്തിന്റെയും ഘടന അയാളുടെ ജീവിതത്തില്‍ സ്ഥിരത കൊണ്ടുവരുംവിധമുള്ളതാണ്.
– ജഗ്ഗി വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: