ചൈതന്യത്തിന്റെ ശാശ്വതസ്വഭാവത്തെക്കുറിച്ച് ഉറപ്പ്ണ്ടെങ്കില് ഈ ലോകത്തിന്റെ അനിശ്ചിതത്വത്തെ നമുക്കൊരു തമാശയായി എടുക്കാന്‍ സാധിക്കും. നേരെ തിരിച്ചാണ് പലരും ചിന്തിക്കുന്നത്. ഈ ലോകവും ഇവിടെ കാണുന്നതുമെല്ലാം അവര്‍ക്ക് ശാശ്വതമാണ്. ഈശ്വരചൈതന്യത്തില്‍ അത്ര ഉറപ്പില്ലാതാനും. സ്ഥിരമല്ലാത്ത എന്തോ ഒന്നില്‍ അള്ളിപ്പിടിച്ച് അവര്‍ വേവാലതിപ്പെടുന്നു. അനിശ്ചിതത്വം സ്ഥിരമായിതിനെ ആഗ്രഹിച്ചുകൊണ്ടിരിക്കും. ആ ശാശ്വതമായ ഒന്നാണ് നമ്മുടെ ആത്മാവ്. ലോകം മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ആ ചൈതന്യത്തിന് ഒരു മാറ്റാവും സംഭവിക്കുന്നില്ല. മാറാത്ത ചൈതന്യത്തെ മുറുകെ പിടിയ്ക്കുമ്പോള്‍ മറ്റുള്ളവയെയും നമുക്ക് അംഗീകരിക്കാന്‍ കഴിയും.
ആത്മാവൊഴിച്ച് എല്ലാം നശ്വരമാണെന്ന് മനസ്സില്‍ ഉറപ്പിച്ചാല്‍ നിങ്ങള്‍ മുക്തരായി. അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങള്‍ നമ്മെ ചേതനയുടെ ഉന്നതലങ്ങളിലേക്കെത്തിക്കുന്നു. ഒപ്പം മുഖത്ത് മായാത്ത പുഞ്ചിരിയും നല്കുന്നു.
സ്ഥിരതയാണ് സ്വാതന്ത്ര്യം എന്ന് നാം കരുതാറുണ്ട്. ഒരു ഉറപ്പുമില്ലാത്ത അവസ്ഥയില്‍ സ്വാതന്ത്ര്യം അനുഭവപ്പെടുമെങ്കില്‍ അതാണ് ശരിയായ സ്വാതന്ത്യം. ഉറപ്പും ഉറപ്പില്ലായ്മയും ഒരു പ്രത്യേക അവസ്ഥയെ ആശ്രയിച്ചിരിക്കും. ഈ ലോകത്തിന്റെ ഉറപ്പില്ലായ്മ, നിങ്ങളെ ആ ചൈതന്യത്തിന്റെ ഉറപ്പില്‍ വിശ്വസിപ്പിക്കുന്നു.
ജ്ഞാനമുള്ളപ്പോള് അനിശ്ചിതത്വം നമ്മെ ഉത്സാഹഭരിതരാക്കുന്നു. സാധാരണയായി അനിശ്ചിതത്വത്തില്‍ മനുഷ്യന് പ്രവര്‍ത്തിക്കാന്‍ മറക്കുന്നു. വെറുതെ എന്തിനോ ആരെയോ കാത്തിരിക്കുന്നു. അനിശ്ചിതത്വത്തില്‍ പ്രവര്‍ത്തിക്കുന്നത് ഒരു വെല്ലുവിളിയായെടുക്കുക. ഒരു കളിയായെടുക്കുക. അനിശ്ചിതത്വത്തില്‍ ഇരിക്കുക, എന്നാല്‍ ഒപ്പംതന്നെ എല്ലാം വിട്ടുകൊടുക്കുക.ഈ ലോകത്തിന്റെ സ്ഥിരതയും നമ്മില്‍ വിരസതയുളവാക്കും.ആത്മാവിനെക്കുറിച്ചുള്ള അനിശ്ചിതത്വം ഭയമുണര്‍ത്തും. ലൗകികതയിലെ അനിശ്ചിതത്വം നമ്മെ ചേതനയില്‍ ഉറപ്പിച്ചുനിര്‍ത്തും
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: