കോഴിക്കോട്: വിവേകാനന്ദ ജയന്തി യുവജനദിനമായ ഇന്ന് കേരളത്തിലെ ക്യാംപസുകളില്‍ എബിവിപി യുവജനസദസ്സുകള് സംഘടിപ്പിക്കും. വിവേകാനന്ദ ദര്‍ശനം സമഗ്രപരിവര്‍ത്തനത്തിന് എന്നതാണ് യുവജനസദസ്സുകളുടെ സന്ദേശം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അപകര്‍ഷതാബോധം, മദ്യമയക്കുമരുന്നിന്റെ ഉപയോഗം, സാംസ്കാരിക മൂല്യച്യുതി എന്നിവയില്‍ നിന്നും മോചിപ്പിച്ച് സമഗ്രമായ ഒരു പരിവര്‍ത്തനം സൃഷ്ടിക്കാന്‍ വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് സാധിക്കും. വിവേകാനന്ദസ്വാമികളുടെ 150-ാം ജയന്തി ആഘോഷങ്ങളുടെ ആരംഭം എന്ന നിലയിലാണ് യുവജനസദസ്സ് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എന്‍.പി. ശിഖ അറിയിച്ചു. ഇതുകൂടാതെ തൃശൂര്‍ നഗരത്തില്‍ യുവജനസംഗമം നടക്കും. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പുസ്തകപ്രദര്ശനം, സൈക്കിള്‍റാലി, ഉപന്യാസ-ചിത്രരചനാമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന് കേരളത്തില്‍ വന്നിറങ്ങിയ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഇന്ന് വൈകിട്ട് ചിന്താസായാഹ്നവും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനത്തിനും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും പ്രേരണ നല്കിയ സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷ പരിപാടികളിലും യുവജനസദസ്സുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാകണമെന്ന് എബിവിപി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: