ഗാസിയാബാദ്: അണ്ണാ ഹസാരെയുടെ അഭാവത്തില്‍ സംഘാംഗങ്ങള്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. അഴിമതിയ്ക്കെതിരെയുള്ള സമരങ്ങള്‍ ഹസാരെ നിര്‍ത്തിവച്ച ശേഷം ചേരുന്ന ആദ്യ യോഗമാണിത്. അരവിന്ദ് കെജ് രിവാള്‍, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചതിനാല്‍ റാലെഗന് സിദ്ധിയിലെ വീട്ടില്‍ വിശ്രമിക്കുന്ന ഹസാരെ യോഗത്തില്‍ പങ്കെടുത്തില്ല. ശക്തമായ ലോക്പാല്‍ ബില്ലിനായി നടത്തി വന്ന സമരം കഴിഞ്ഞ മാസം പിന്‍വലിച്ച ശേഷം ചേര്‍ന്ന ഹസാരെ സംഘത്തിന്റെ ആദ്യത്തെ യോഗമാണിത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നടത്തേണ്ട പ്രചരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാവി പരിപാടികളെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്തു.
അഴിമതി വിഷയത്തില്‍ യു.പി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരേ പ്രചരണം നടത്തുമെന്ന് ഹസാരെ ആഹ്വാനം ചെയ്തിരുന്നു. മുംബൈയില്‍ നടത്തിയ ഉപവാസ സമരത്തിന് ജനപിന്തുണ ആവശ്യത്തിന് ലഭിക്കാതെ പോയതും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. ആ സാഹചര്യത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: