കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സംയുക്ത നിയന്ത്രണമാകാമെന്നതിനെ കുറിച്ച് ഇതുവരെ മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതു സംബന്ധിച്ച് ചില മാധ്യമങ്ങള്‍ വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ചാണ് സംയുക്ത നിയന്ത്രണമാകാമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഡാമിന് സംയുക്ത നിയന്ത്രണമാകാമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയത്.
നിലപാടുമാറ്റം തന്നില്‍ നിന്നുണ്ടായിട്ടില്ല. ശിരുവാണി- പറമ്പിക്കുളം മാതൃകയിലുള്ള കരാറാണ് ആഗ്രഹിക്കുന്നതെന്നു വ്യക്തമായി പറഞ്ഞിരുന്നു. താന്‍ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് ഇക്കാര്യം വ്യക്തമാക്കിയെങ്കിലും മാധ്യമങ്ങള്‍ തിരുത്താന്‍ തയാറായില്ല. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്കു മുന്നില്‍ സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യത്തിലെ ഔദ്യോഗിക നിലപാട്.
ഡാം ഉടമസ്ഥതയെപ്പറ്റി കോടതി പോലും ചോദിച്ചിട്ടില്ല. ഉടമസ്ഥാവകാശം കേരളത്തിനായിരിക്കുമെന്നതു തര്‍ക്കമില്ലാത്ത കാര്യമാണ്. അറ്റകുറ്റപ്പണികളുടെ അവകാശം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യഖ്യാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ തനിക്കെതിരെ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: