തിരുവനന്തപുരം: വിളപ്പില്‍ശാല ചവര്‍ ഫാക്റ്ററി അടച്ചുപൂട്ടിയ നടപടി ലോകായുക്ത റദ്ദാക്കി. പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണിത്. മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനമാണു റദ്ദാക്കിയത്.
മാലിന്യം കൊണ്ടുപോകാന്‍ സമയം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് വിളപ്പില്‍ശാല പ്ലാന്റ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടിയത്.
പ്ലാന്റ് അടച്ചുപൂട്ടിയ നടപടിക്കെതിരെ നഗരസഭ നല്കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: