ന്യൂദല്‍ഹി: നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷ ലഭിച്ച മുന്‍ ഐ.ജി ലക്ഷ്മണ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 23ലേക്ക് മാറ്റിവച്ചു. കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സി.ബെ.ഐയ്ക്ക് കോടതി കൂടുതല്‍ സമയം നല്കി.
ഹൈക്കോടതിയുടെ 1999ലെ ഉത്തരവ് അനുസരിച്ചാണ് വര്‍ഗീസ് കൊലക്കേസ് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചത്. 1970 ഫെബ്രവരി 18ന് അന്ന് ഡിവൈ.എസ്.പി.യായിരുന്ന ലക്ഷ്മണയുടെയും ഡി.ഐ.ജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
രാമചന്ദ്രന് നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല. അടിയന്തരാവസ്ഥ കാലത്തെ രാജന് കൊലക്കേസിലും ലക്ഷ്മണ പ്രതിയായിരുന്നുവെങ്കിലും കേസ് വിചാരണ ചെയ്ത കോയമ്പത്തൂര്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ വെറുതെവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: