മനില: ഫിലിപ്പീന്‍സില്‍ ഖനന മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 25 പേര് മരിച്ചു. നിരവധി പേരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ മിഡാനാവൊ ദ്വീപിലെ കിങ്കിങ് മേഖലയിലാണു ദുരന്തം ഉണ്ടായത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.
സ്വര്‍ണം, ചെമ്പ് എന്നിവയുടെ ശേഖരം നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ അവികസിത മേഖലകളിലൊന്നാണിവിടം. ഖനനവുമായി ബന്ധപ്പെട്ടു മലയിടുക്കുകള്‍ പൊട്ടിച്ചതാണ് മണ്ണിടിച്ചിലിനു കാരണമായത്. കഴിഞ്ഞ മാസം ഇവിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും 1,200 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: