ന്യൂദല്‍ഹി: ടെലികോം അഴിമതിക്കേസില്‍ കുറ്റക്കാരനെന്നു കണ്ട മുന്‍ കേന്ദ്രമന്ത്രി സുഖ് റാമിനോട് വിചാരണ കോടതി മുമ്പാകെ കീഴടങ്ങാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരത്തിനു മുമ്പ് കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. ദല്‍ഹി ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി സുഖ് റാമിനും കൂട്ടാളികള്‍ക്കും ശിക്ഷയില്‍ ഇളവ് നല്‍കാനും തയ്യാറായില്ല. 1993 ല്‍ ആണ് സുഖ് റാം, രുണു ഘോഷ്, സ്വകാര്യ ടെലികോം കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.രാമ റാവു എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഈ കേസില്‍ 1998 ലാണ് സിബിഐ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് സുഖ്റാമിന് വിധിച്ചത്. കോടതി മുമ്പാതെ കീഴടങ്ങി ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മൂവര്‍ക്കും ശിക്ഷയില്‍ ഇളവ് നല്കാന് വിസമ്മതിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ് റേഡിയോ മാസ്റ്റ്സ് എന്ന കമ്പനിക്ക് അനധികൃതമായി ടെലികോം ഉപകരണങ്ങള്‍ നല്‍കിയെന്നതാണ് സുഖ് റാമിനും ഘോഷിനും രാമ റാവുവിനും എതിരായ കേസ്. ഈ കേസില്‍ സുഖ് റാമിനും രാമ റാവുവിനും മൂന്ന് വര്‍ഷം തടവും ഘോഷിന് രണ്ട് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്.
ഡിസംബര്‍ 21 ലെ ദല്‍ഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുഖ് റാം കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2002 ജൂലൈ അഞ്ചിനാണ് ദല്‍ഹി ഹൈക്കോടതി അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സുഖ് റാം, രുണു ഘോഷ്, രാമ റാവു എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മൂവര്‍ക്കം രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു.
1993 ല്‍ നരസിഹറാവു മന്ത്രി സഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ഖജനാവിന് കോടികളുടെ നഷ്ടമാണ് സുഖ് റാം വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: