ദേഹം ആത്മാവാണെന്ന് വിചാരമുള്ളകാലത്തോളം ജ്ഞാനം ഉണ്ടാവുന്നതല്ല. എത്രതന്നെ ചിന്തിച്ചുറപ്പിച്ചാലും ഈ ദേഹാത്മഭാവന മനസ്സിനെ ബലമായി പിടിച്ചുവലിക്കും.
മുരടോടെ മുറിച്ച അരയാല്‍ നശിച്ചുവെന്ന് നമ്മള് കരുതുന്നു. എന്നാല്‍ പിറ്റേന്ന് അവിടെത്തന്നെ മുല പൊട്ടിയിട്ടുണ്ടാവും.
ഈ ലോകം മിഥ്യയാണെന്ന് പറയുമ്പോള്‍ അത് പറയുന്നവനും സ്വപ്നം പോലെ മിഥ്യതന്നെയാണല്ലോ. അവന്റെ വാക്കിന്റെ കഥയെപ്പറ്റി പിന്നെ പറയാനില്ലല്ലോ. കര്‍പ്പൂരം കത്തിച്ചാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. വിറക് കത്തിച്ചാല്‍ ചാരം അവശേഷിക്കും. നീ, ഞാന്‍, ജഗത്ത് ഇങ്ങനെയുള്ള ഭാവനം കര്‍പ്പൂരം പോലെ, സമാധിയില്‍ വിലയം പ്രാപിക്കും.
ജ്ഞാനം ചിന്തനത്തിന്റെ മാര്‍ഗ്ഗമാകുന്നു. ആ ചിന്തനത്തില്‍ സഗുണചിന്ത വരുന്നതല്ല. ഭക്തിമാര്‍ഗ്ഗത്തില്‍ ഭഗവത് ചിന്തയില്ലാതെ മറ്റൊന്നും തന്നെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: