ന്യൂദല്‍ഹി: കനത്ത മൂടല്‍ മഞ്ഞ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. 40 ല്‍ അധികം സര്‍വീസുകള്‍ വൈകി. ഒമ്പത് വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ 125 മുതല്‍ 150വരെ കാഴ്ച പരിധിയുണ്ടെങ്കില്‍ മാത്രമേ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും കഴിയൂ. കാഴ്ച പരിധിയുടെ കുറവുമൂലം ജറ്റ് എയര്‍വേയ്സിന്റെ ദോഹയില്‍നിന്നുള്ള വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. റോഡ് റെയില്‍ ഗതാഗതങ്ങളെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചു. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. കനത്ത മഞ്ഞുമൂലം ഇന്നലെ 143 വിമാനങ്ങളാണ് വൈകിയത്. ഒമ്പത് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: