മധുര: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളില്‍ ഡിഎംകെ ഹര്‍ത്താല്‍ ആചരിക്കുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ഇടുക്കിയിലെ അന്തര്‍ സംസ്ഥാന ചെക്പോസ്റ്റുകള്‍ പോലീസ് അടച്ചു. ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
പുതിയ അണക്കെട്ട് നിര്‍മ്മിക്കരുതെന്നും അണക്കെട്ടിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്ന തേനി, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം, ശിവഗംഗ എന്നീ ജില്ലകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
വ്യാപാരികളുടെ സംഘടനയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: