ന്യൂദല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം.കെ.സാനുവിന് ലഭിച്ചു. ‘ബഷീര്‍: ഏകാന്ത വീഥിയിലെ അവധൂതന്’ എന്ന ജീവചരിത്ര ഗ്രന്ഥത്തിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഉണ്ടാകും. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി മലയാളത്തിലിറങ്ങിയ ഏറ്റവും സമഗ്രവും കൃത്യവുമായ ജീവചരിത്രക്കുറിപ്പാണു ബഷീര്‍- ഏകാന്തവീഥിയിലെ അവധൂതന്. മലയാളത്തിലെ ജീവചരിത്ര രചനാ മേഖലയില്‍ ഏറെ കനപ്പെട്ട സംഭവനങ്ങള്‍ നല്കിയ എഴുത്തുകാരനാണ് സാനു.
ചങ്ങമ്പുഴ- നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ഗ്രന്ഥവും ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ഗ്രന്ഥവും ഏറെ ശ്രദ്ധേയമാണ്. കുമാരനാശാന്, എം. ഗോവിന്ദന്, പി.കെ. ബാലകൃഷ്ണന് എന്നിവരുടെ ജീവചരിത്രങ്ങളും സാനു എഴുതിയിട്ടുണ്ട്. വയലാര്‍ പുരസ്കാരം, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.
സാഹിത്യവിമര്‍ശകനെന്ന നിലയിലും പ്രഗ്ത്ഭനായ അധ്യാപകന് എന്ന നിലയിലും പ്രശസ്തനാണ്. ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളെജിലെ മലയാള വിഭാഗം അധ്യാപകനായിരുന്നു എം.കെ. സാനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: