ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് കത്തെഴുതി. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രധാനമന്ത്രി തത്കാലം ഇടപെടരുതെന്നാണ് ജയലളിതയുടെ ആവശ്യം.
മുല്ലപ്പെരിയാര്‍ തകര്‍ന്നാലുണ്ടാകുന്ന ആഘാതത്തെ കുറിച്ചു പഠിക്കാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചതിനെയും ജയലളിത കത്തില്‍ വിമര്‍ശിച്ചു. കേരളത്തിന്റെ ഗൂഢതന്ത്രങ്ങള്‍ക്ക് വഴങ്ങിയാണ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും ജയ ആരോപിച്ചു. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന വകുപ്പായ ദേശീയ ദുരന്ത നിവാരണ സമിതി ഉടന്‍ ഇടപെടേണ്ട സാഹചര്യമില്ല. റൂര്‍ക്കി ഐ.ഐ.ടിയിലെ ഡി.കെ പോളിനെ വിദഗ്ധ സമിതിയില്‍ അംഗമാക്കിയതു തെറ്റാണ്. കേരളത്തിന്റെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം. സുപ്രീം കോടതിയിലും ഉന്നതാധികാരസമിതിയിലും കേരളത്തിനു നേട്ടമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ജയലളിത കത്തില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്നു സുപ്രീം കോടതിയും മറ്റു വിദഗ്ധ സമിതികളും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും ജയലളിത കത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: