ന്യൂദല്‍ഹി: കാര്‍ഷിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ലോക് സഭയില്‍ ഇടതുപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്ലെക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സഭ തുടങ്ങുന്നതിനു മുന്‍പ് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഇടതുപക്ഷ എംപിമാര്‍ ധര്‍ണ നടത്തിയിരുന്നു.
കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നാണ് എം.പിമാരുടെ പ്രധാന ആവശ്യം. ഇക്കാര്യം അവതരിപ്പിക്കാന്‍ ശൂന്യവേളയില്‍ അവസരം തരാമെന്നു സ്പീക്കര്‍ പറഞ്ഞെങ്കിലും എം.പിമാര്‍ അംഗീകരിച്ചില്ല. തുടര്‍ന്നു 12 മണിവരെ സഭ നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: