കിടങ്ങൂറ്: കെഴുവംകുളം ആലുതറപ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പന്ത്രണ്ടുനൊയമ്പും പടിപൂജയും ആഴിപൂജയും ൧൭ മുതല്‍ ൨൮ വരെ നടക്കും. ൧൭ മുതല്‍ ൨൬വരെ രാവിലെ ൫.൩൦മുതല്‍ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, ഉഷഃപൂജ, ഗണപതിഹവനം, വഴിപാടുകള്‍, ആര്യസദനം നാരായണന് നായരുടെ നേതൃത്വത്തില്‍ പന്ത്രണ്ട് നൊയമ്പിനോടനുബന്ധിച്ചുള്ള വിശേഷാല്‍പൂജകള്‍, പ്രാര്‍ത്ഥനകള്‍, വൈകിട്ട് ൬.൩൦ന് ദീപാരാധന, ഭജന എന്നിവ നടക്കും. ൨൭ന് രാവിലെ വിഷ്ണുപൂജ, പ്രസാദമൂട്ട്, വൈകിട്ട് ദീപാരാധന, ഭജന എന്നിവ നടക്കും. ൨൮ന് രാവിലെ ൫.൩൦ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, ൬ന് ഗണപതിഹവനം, വഴിപാടുകള്‍, ൯.൩൦മുതല്‍ നവകം പൂജ, കലശാഭിഷേകം, ഉച്ചപ്പൂജ, നടയില്‍ പറവയ്പ്, ൧൦.൩൦ന് ആണ്ടൂറ് മലയാള ബ്രാഹ്മണ വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി, ൧൨ന് പരിയാരമംഗലം രമ്യ ചന്ദ്രന് അവതരിപ്പിക്കുന്ന സംഗീതസദസ്സ്, ൧ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും. വൈകിട്ട് ൬.൩൦ന് ദീപാരാധന, ഭജന ൭.൩൦ന് നടയില്‍ പറവയ്പ്പ്, മുതുകുന്നേല്‍ ശ്രീധരനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, ൯.൩൦ന് കോട്ടയം മെഗാബീറ്റ്സിണ്റ്റെ ഗാനമേള, രാത്രി ൧൨മണിക്ക് അതീവപ്രാധാന്യമുള്ള ആഴിപൂജ എന്നിവ നടക്കും. അഖിലഭാരത അയ്യപ്പസേവാസംഘത്തിണ്റ്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് നരമംഗലത്തില്ലത്ത് ചെറിയ നീലകണ്ഠന് നമ്പൂതിരി, മേല്‍ശാന്തി പാദുവാ വേങ്ങല്ലൂറ് ഇല്ലത്ത് സുരേഷ് ശര്‍മ്മ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. അഖിലഭാരത അയ്യപ്പസേവാസംഘം ൯൭-ാംനമ്പര്‍ ശാഖയുടെ കീഴില്‍ അഴകത്ത് പത്മനാഭന് നായര്‍ പ്രസിഡണ്റ്റും കെ.ആര്.നരേന്ദ്രനാഥന്‍ നായര്‍ സെക്രട്ടറിയും ബാലചന്ദ്രദാസ് ഖജാന്‍ജിയുമായുള്ള ഭരണസമിതിയാണ് ഭരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: