കോട്ടയം: പുതുപ്പള്ളി ഇരവിനല്ലൂറ്‍ ഉദിക്കാമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും മകരവിളക്കു മഹോത്സവവും ജനുവരി 4 മുതല്‍ 15വരെ ആഘോഷിക്കും. 4ന് ഉച്ചയ്‌ക്ക് 1.30ന് കാടമുറി ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹ ഘോഷയാത്രആരംഭിച്ച് വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ൬.൧൫ന് ഉദിക്കാമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെത്തിച്ചേരും. മേല്‍ശാന്തി പി.എസ്.ശ്രീധരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന് തുടക്കം കുറിക്കും. പ്രൊഫ.ഇ.എന്‍.രാമന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണംവും യജ്ഞചാര്യന്‍ പൂര്‍ണ്ണാനന്ദതീര്‍ത്ഥപാദസ്വാമികള്‍ ഭാഗവതമാഹാത്മ്യ പ്രഭാഷണവും നടത്തും. ജനുവരി 11മുതല്‍ മകരവിളക്കു മഹോത്സവം ആരംഭിക്കുന്നു. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം സംഗീത പ്രഭു നിര്‍വ്വഹിക്കുന്നു.14ന് വൈകിട്ട് 6.45ന് സാംസ്കാരികസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പി.എസ്.ശ്രീധരന്‍ നമ്പൂതിരി, കെ.കൃഷ്ണന്‍കുട്ടി, എന്‍.രാധാകൃഷ്ണന്‍ എന്നിവരെ പുരസ്കാരം നല്‍കി ആദരിക്കും. ശ്രീധര്‍മ്മശാസ്താ ട്രസ്റ്റ് സ്കോളര്‍ഷിപ്പ് വിതരണവും ചികിത്സാസഹായവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍ നിര്‍വ്വഹിക്കും. മകരവിളക്കു മഹോത്സവദിനമായ ൧൫ന് രാവിലെ ൬ന് മഹാഗണപതിഹോമം, ൯ന് നവകലശപൂജ, ൧൧ന് അന്നദാനം, ഭക്തിഗാനമേള, ൩ന് ഇരവിനല്ലൂറ്‍ കാണിക്കമണ്ഡപം, തൃക്കോതമംഗലം ശിവക്ഷേത്രം, നീലിമംഗലം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഘോഷയാത്ര, തുടര്‍ന്ന് ദീപാരാധന, ദീപക്കാഴ്ച, പുഷ്പാഭിഷേകം, ൭.൩൦ന് ഭക്തിഗാനസുധ, ൯.൩൦ന് ഗാനമേള എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: