ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്പോണ്സര് സ്ഥാനത്ത് നിന്ന് ഡൗ കെമിക്കല്‍സിനെ മാറ്റണമെന്ന ആവശ്യം ഒളിമ്പിക് കമ്മിറ്റി തള്ളി. ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്പോണ്സര് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ഇന്ത്യയിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കായിക മന്ത്രി അജയ് മാക്കനും ആവശ്യപ്പെട്ടിരുന്നു.
ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ നിയന്ത്രണം ഇപ്പോള്‍ ഡൗ കെമിക്കല്‍സിനാണ്. ദുരന്തത്തിന് ഇരയായവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഡൗ കെമിക്കല്‍സ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ ഒളിമ്പിക് കമ്മിറ്റി തള്ളിക്കളഞ്ഞിരിക്കുന്നത്.
ഡൗ കെമിക്കല്‍സ് സ്പോണ്‍സറായ ഒളിമ്പിക്സില്‍ ഇന്ത്യ പങ്കാളികളാകരുതെന്ന് ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: