ന്യൂദല്‍ഹി: കള്ളപ്പണ നിക്ഷേപം ഉള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പത്ത് രാജ്യങ്ങള്‍ സ്വമേധയാ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ബാങ്ക് ഇടപാട് രേഖകളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
കള്ളപ്പണം നിക്ഷേപമുള്ളവരുടെ വിരങ്ങള്‍ നല്‍കാമെന്ന് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇരട്ട നികുതി ഒഴിവാക്കുന്ന കരാര്‍ പ്രകാരം ലഭിക്കുന്ന ഈ വിവരങ്ങള്‍ നികുതിപരമായ ആവശ്യങ്ങള്‍ക്കേ ഉപയോഗിക്കാന്‍ സാധിക്കൂ. കള്ളപ്പണം നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടാല്‍ വിവരങ്ങള്‍ കൈമാറിയ രാജ്യങ്ങള്‍ സഹകരണം അവസാനിപ്പിക്കുമെന്നും നിയമനടപടികള്‍ ആരംഭിക്കുമ്പോള്‍ കോടതിയില്‍ നിന്നും കള്ളപ്പണം നിക്ഷേപം ഉള്ളവരെക്കുറിച്ച് അറിയാമെന്നും കേന്ദ്ര ധനസെക്രട്ടറി ആര്.എസ് ഗുജ്റാള്‍ പറഞ്ഞു.
ഇരട്ടനികുതി കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് മൗറീഷ്യസ് സമ്മതിച്ചിട്ടുണ്ട്. സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം മൗറീഷ്യസിലെ വിവിധ നിക്ഷേപക സ്ഥാപനങ്ങള്‍ വഴിയാണ് വൈറ്റ് മണിയായി ഇന്ത്യയിലേക്ക് തിരികെ എത്തുന്നത്. കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച ചില വിവരങ്ങള്‍ ഇതിനോടകം മൗറീഷ്യസ് കൈമാറിയിട്ടുണ്ടെന്നും ഇതിന്മേല് തുടര്‍ നടപടി ഉണ്ടാകുമെന്നും ഗുജ്റാള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 22 നികുതിവിവര കൈമാറ്റ കരാറുകളില്‍ ഇന്ത്യ ഒപ്പിട്ടു. എന്നാലിതില്‍ അഞ്ച് കരാറുകള്‍ മാത്രമേ നടപ്പിലായി തുടങ്ങിയിട്ടുള്ളൂവെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: