ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ തര്‍ക്ക പരിഹാരത്തിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി കേരളത്തിന്റെയും തമിഴ്നാടിന്റെയും വാദം കേള്‍ക്കും. ഇതിനായി മറ്റൊരു ദിവസം യോഗം ചേരും. രാവിലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണു കേരളത്തിന് അനുകൂലമായ മറുപടി ലഭിച്ചത്.
സമിതിക്കു മുന്നില്‍ ഇരു സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് അഭിഭാഷകര്‍ ഹാജരായിരുന്നു. തുടര്‍ച്ചയായ ഭൂചനങ്ങളുടെ പശ്ചാത്തലത്തില്‍ അപകട സ്ഥിതി ബോദ്ധ്യപ്പെടുത്താന്‍ അഭിഭാഷകനെ അനുവദിക്കണമെന്ന കേരളം ആവശ്യപ്പെട്ടിരുന്നു.
റൂര്‍ക്കി ഐ. ഐ. ടി നടത്തിയ ഭൂകമ്പ പഠന റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കണമെന്നും പഠനം നടത്തിയ വിദഗ്ധന്‍ ഡോ. ഡി. കെ. പോളിനെ സാക്ഷിയാക്കണമെന്നും കേരളം അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടി നല്കാന് തമിഴ്നാടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തേ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഓഗസ്റ്റ് 30 ലെ യോഗം ഇത് തളളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: