ശബരിമല: മകരവിളക്ക് ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. മകര ജ്യോതി ദര്‍ശിച്ചു ഭക്തര്‍ മലയിറങ്ങുന്ന സമയത്തെ തിരക്കു വര്‍ധിച്ചുള്ള ദുരന്ത സാധ്യത ഒഴിവാക്കാനാണിത്.
സന്നിധാനത്തെ തിരക്കൊഴിവാക്കാന്‍ നിര്‍മ്മിച്ച ബെയ്ലി പാലം പൂര്‍ണ പരാജയമാണെന്നും യോഗം വിലയിരുത്തി. മകരവിളക്ക് ദിനത്തില്‍ രാത്രി പത്തിനു ശേഷമെ ഭക്തരെ സന്നിധാനത്തിലേക്കു കയറ്റി വിടുകയുള്ളൂ. ഭക്തര്‍ മരത്തിലും കെട്ടിട മുകളിലും നിന്നു മകര ജ്യോതി ദര്‍ശിക്കുന്നതു കര്‍ശനമായി വിലക്കും. ഇതിനു പൊലീസ്, ഫയര്‍ഫോഴ്സ്, വനം വകുപ്പ് സേനകള്‍ക്കു നിര്‍ദേശം നല്കി.
ശബരിമല ഉന്നതതല യോഗത്തിനു ശേഷം അഡിഷനല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. സന്നിധാനത്തെ തിരക്ക് ഒഴിവാക്കാന്‍ നിര്‍മിച്ച ബെയ്ലി പാലം 90 ലക്ഷം രൂപ മുടക്കിയാണ് നിര്‍മിച്ചത്. പാലം കാര്യക്ഷമമായി ഉപയോഗിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: