ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വള്ളക്കടവ് ചെക്ക്പോസ്റ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ശക്തമായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിനു മുന്‍പ് ബി.ജെ.പി പ്രവര്‍ത്തകര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൊടിനാട്ടി.
പ്രകടനമായെത്തിയ പ്രവര്‍ത്തകരെ വള്ളക്കടവിന് സമീപം വച്ച് പോലീസ് തടഞ്ഞു. പോലീസ് വലയങ്ങള്‍ ഭേദിച്ച് അമ്പതോളം പ്രവര്‍ത്തകര്‍ ഡാമിലേക്കുള്ള മെയ്ന്‍ ഗേറ്റ് കടന്ന് അകത്തു പ്രവേശിച്ചു. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആയിരത്തോളം പ്രവര്‍ത്തകരാണു മാര്‍ച്ചില്‍ പങ്കെടുത്തത്.
രാവിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വനാന്തരത്തിലൂടെ കടന്നു ബേബി ഡാമിനു സമീപം കൊടിനാട്ടിയിരുന്നു. വള്ളക്കടവില്‍ മാര്‍ച്ച് തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഒരു ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: