കോട്ടയം: അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എ.ജിയ്ക്കൊപ്പം അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരും ഉണ്ടായിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ച നടപടി വിവാദമായിരുന്നു. ഈ സാഹചര്യാത്തിലാണ് അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയെ കണ്ടത്. മൂന്ന് മുനിട്ട് മാത്രമാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് എ.ജി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം എ.ജി പ്രകടിപ്പിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ താന്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണെന്നും തന്റെ പരാമര്‍ശത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് എ.ജി. മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരു മറുപടി എ.ജിക്ക് കിട്ടിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
വിവാദ സത്യവാങ്ങ്മൂലം നല്കിയ എ.ജിയെ നീക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ആവശ്യം ഉയര്‍ന്നിരുന്നു. വിവാദം ഉണ്ടായ ദിവസം തന്നെ എ.ജി മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: