തിരുവനന്തപുരം: ഇടമലയാര്‍ കേസിലെ ആറാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാനുമായ രാമഭദ്രന് നായര്‍ (81) അന്തരിച്ചു. മുന്‍ മന്ത്രി ആര്.ബാലകൃഷ്ണപിള്ളയ്ക്കൊപ്പം രാമഭദ്രന് നായരെയും സുപ്രീംകോടതി ശിക്ഷിച്ചിരുന്നു.
രോഗം ബാധിച്ച് പൂര്‍ണമായും ശയ്യാവലംബിയായ രാമഭദ്രന് നായരുടെ ശിക്ഷ നടപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് സുപ്രീംകോടതി തന്നെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസിന്റെ വിചാരണക്കാലയളവില്‍ അനുഭവിച്ച ജയില്‍ വാസം ശിക്ഷയായി കണക്കാക്കിയാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: