ഗുവാഹത്തി: സുഖ്ന ഭൂമി കുംഭകോണ കേസില്‍ മുന്‍ ലഫ്റ്റനന്റ് ജനറലും മുന്‍ സൈനിക സെക്രട്ടറിയുമായ അവദേശ് പ്രകാശ് കുറ്റക്കാരനെന്നു സൈനിക കോടതി. അവദേശ് പ്രകാശിനെ സൈനിക പദവിയില്‍ നിന്ന് ഉടന്‍ പുറത്താക്കാനും കോടതി ഉത്തരവിട്ടു. ഉത്തരവിനെ തുടര്‍ന്ന് അവദേശ് പ്രകാശിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.
രിച്ചുവിടുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് അവദേശിന് സൈനിക നിയമപ്രകാരമുള്ള ആനുകൂല്യങ്ങളോ, പെന്‍ഷനോ ലഭിക്കില്ല എന്നതാണ്. നാരംഗ് 51 സെക്റ്റര്‍ സൈനിക ആസ്ഥാനത്തെ കോടതിയിലാണ് വിചാരണ നടന്നത്. സൈനിക വിചാരണ നേരിടുന്ന ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് അവദേശ് പ്രകാശ്.
2008ലാണു കേസിനാസ്പദമായ സംഭവം നടന്നത്. ബംഗാള്‍ സിലിഗുഡിക്കു സമീപമുള്ള സുഖ്ന സൈനിക കേന്ദ്രത്തിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിനു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാന്‍ കൈമാറിയതില്‍ കുംഭകോണം നടന്നുവെന്നാണ് ആരോപണം. സൈനിക നിയമം സെക്ഷന്‍ 45, 52 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് അവദേശിനെതിരേ ചുമത്തിയത്. പശ്ചിമ ബംഗാളിലെ സുഖ്നയില്‍ സൈന്യത്തിന്റെ അധീനതയിലുള്ള 71 ഏക്കര്‍ സ്ഥലം അനധികൃതമായി കൈമാറ്റം നടത്തിയെന്നാണു കേസ്.
അഴിമതി നടത്താനായി സൈനിക പദവി ദുരുപയോഗം ചെയ്തതടക്കം മൂന്നു കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ ഒരു കേസില്‍ നിന്ന് അവദേശിനെ കുറ്റവിമുക്തനാക്കി. ലഫ്. ജനറല്‍ രമേഷ് ഹല്‍ഗുലി, മേജര്‍ ജനറല്‍ പി.കെ. സെന്‍ എന്നിവരാണ് മറ്റു പ്രതികള്‍. നിയുക്ത ഉപസൈനിക മേധാവി ആയിരുന്ന ലഫ്. ജനറല്‍ പ്രശാന്ത് കുമാര്‍ രഥിനെ സൈനിക കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനുള്ള ആനുകൂല്യങ്ങള്‍ മരവിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: