പെരുമ്പാവൂര്‍: സേവാഭാരതി പെരുമ്പാവൂര്‍ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ മുടക്കുഴ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ സഹായത്തോടെ മുടക്കുഴ പഞ്ചായത്തില്‍ നടത്തിയ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ പ്രമേഹ പരിശോധനയും ശ്രദ്ധേയമായി. ഗവ.യുപിസ്കൂളില്‍ വച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എ.സുനുമോള് ഉദ്ഘാടനം ചെയ്തു. സേവാഭാരതി നടത്തിവരുന്ന വിവിധ മേഖലകളിലെ സേവന പ്രവര്‍ത്തനങ്ങളെപ്പറ്റി താലൂക്ക് സേവാപ്രമുഖ് എം.ബി.സുരേന്ദ്രന് വിശദീകരിച്ചു. വാര്ഡ്മെമ്പര് എല്‍ദോസ് പാത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാജി കീച്ചോ, കെ.ജി.രാജന്, പി.കെ.സുകു, റ്റി.എന്‍.രഞ്ചിത് തുടങ്ങിയവര്‍ സംസാരിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജ, ഡോ.സി.അനഘന്‍, ഡോ.അസ്മാബി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. സൗജന്യ ചികിത്സ ലഭിച്ച 50 പേര്‍ക്ക് സൗജന്യമായി മരുന്ന് വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: