പാലാ: സര്‍ക്കാര്‍ റദ്ദാക്കിയ കെട്ടിടനികുതി പരിഷ്കരണം നടപ്പാക്കാനുള്ള നഗരസഭയുടെ നീക്കം നീതീകരണമില്ലാത്തതും അസാധവുമാണെന്ന് സൗജന്യ നിയമസഹായവേദി ചെയര്മാന് എ.ടി.ജോസ് ആലപ്പാട്ടുകുന്നേല്‍ വ്യക്തമാക്കി. നഗരസഭ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ളതും നികുതി പരിഷ്കരണത്തിലൂടെ പത്തിരട്ടിവരെ നികുതി വര്‍ദ്ധനവാണുണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 2008 ഡിസംബര്‍ മാസത്തെ കൗണ്‍സില്‍ തീരുമാനമനുസരിച്ചുള്ള നികുതി വര്‍ദ്ധനവിനാണ് ഒക്ടോബര്‍ മാസത്തെ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തത്. നഗരസഭാ സെക്രട്ടറി സഭയെ തെറ്റിദ്ധരിപ്പിച്ചതോ, സെക്രട്ടറിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഉപദേശം തേടാതെ നഗരസഭ തന്നിഷ്ടം തീരുമാനമെടുത്തതിണ്റ്റെ ഫലമാണിത്. നിയമം നോക്കാതെയുള്ള ഭരണവും സ്വജനപക്ഷപാതവുമാണ് നഗരസഭയില്‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ 2011 ജനുവരിയിലെ സര്‍ക്കാര്‍ ഉത്തരവിന് പ്രകാരമാണ് നഗരസഭ കെട്ടിടനികുതി പുതുക്കി നല്‍കിയതെന്ന് ചെയര്മാന് കുര്യാക്കോസ് പടവന് പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: