ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ പതിനാറ് ജംഗ്ഷനുകളുടെ നവീകരണത്തിന് പദ്ധതി തയ്യാറാക്കുമെന്ന് സി.എഫ്.തോമസ് എംഎല്‍എ അറിയിച്ചു. ചങ്ങനാശേരി-വാഴൂറ്‍ റോഡിലെ മാമ്മൂട് ജംഗ്ഷണ്റ്റെ നവീകരണത്തിന് മുപ്പതുലക്ഷം രൂപയും ചങ്ങനാശേരി -കവിയൂറ്‍ റോഡിലെ പായിപ്പാട് കവലയുടെ നവീകരണത്തിന് മുപ്പതുലക്ഷം രൂപയും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ചങ്ങനാശേരി-വാഴൂറ്‍ റോഡ്, കുരിശുംമൂട്, വലിയകുളം, മടുക്കംമൂട്, തെങ്ങണാ, പെരുമ്പനച്ചി, പൂവ്വത്തുംമൂട് ജംഗ്ഷനുകളും നവീകരിക്കും. മോസ്കോ, കുന്നുംപുറം, നാലുകോടി ജംഗ്ഷനുകളുടെ നവീകരണം, ഏറ്റുമാനൂറ്‍ പെരുന്തുരുത്തി ബൈപാസിണ്റ്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കെഎസ്ടിപിയുടെ എംസി റോഡ് വികസന പദ്ധതിയില്‍ മതുമൂല, തുരുത്തിപുന്നമൂട്, ഔട്ടപോസ്റ്റ്, മന്ദിരം ജംഗ്ഷനുകളുടെ നവീകരണം ഉള്‍പ്പെടുത്തുവാനും മുക്കാട്ടുപടി ജംഗ്ഷനണ്റ്റെ പുനരുദ്ധാരണത്തിനുള്ള പദ്ധതി തയ്യാറാക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: