ഏറ്റുമാനൂറ്‍: കേരളത്തിലെ പ്രധാനപ്പെട്ട മഹാദേവക്ഷേത്രമായ ഏറ്റുമാനൂറ്‍ ക്ഷേത്രത്തിനുസമീപം പുതിയ ബാര്‍ഹോട്ടല്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണ്‍ പരിധിക്കുള്ളില്‍, നാലു ബാറുകളും അഞ്ചോളം കള്ള്ഷാപ്പുകളും ബീവറേജ് മദ്യവില്പനശാലയും നിലവില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിദ്യാലയത്തിനുസമീപം, സര്‍ക്കാര്‍ ഭൂമി കയ്യേറിയും പുറമ്പോക്ക്, തോട് എന്നിവ കയ്യേറിയുമാണ് വന്‍കിട ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭരണകക്ഷിയിലെ പ്രാദേശിക നേതാവിണ്റ്റെ ബന്ധു ഉള്‍പ്പെട്ട ഹോട്ടലിനുവേണ്ടി പഞ്ചായത്ത് കെട്ടിടനികുതിയില്‍ വാന്‍ ഇളവ് വരുത്തിയ അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതുവരെ വിവാദഹോട്ടലിണ്റ്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡണ്റ്റ് ബിനു തിരുവഞ്ചൂരും ജനറല്‍ സെക്രട്ടറി പി.കെ.മോഹന്‍ദാസും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: