മഥുര: ബിജെപി നേതാവ് അദ്വാനിയുടെ ജനചേതനായാത്ര കടന്നുപോകുന്ന വഴിയില്‍ പൈപ്പ് ബോംബുവെച്ചക്കേസില് അറസ്റ്റിലായ രണ്ടുപേരുടെ റിമാന്‍ഡ് ഡിസംബര്‍ 2 വരെ കോടതി നീട്ടി. അബ്ദുള്ള റഹ്മാന്, ഇസ്മത്ത് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം നവംബര്‍ ഒന്നിന് അറസ്റ്റ് ചെയ്തത്. അദ്വാനിയുടെ രഥയാത്രയെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ട് അല്‍ ഉമ ഭീകരരായ ഫക്രുദ്ദീനും ബിലാല്‍ മാലിക്കിനും വാഹനം നല്‍കിയെന്നതാണ് ഇവരുടെ പേരിലുള്ള കേസ്. മഥുരയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു പാലത്തിനടിയില്‍ കണ്ടെത്തിയ ബോംബ് ഒക്ടോബര്‍ 27ന് ബോംബ് സ്ക്വാഡ് നിര്‍വ്വീര്യമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: