ബംഗളൂരു: ഡിസംബര്‍ മധ്യത്തോടെ ഇന്ത്യ ഒരു ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനത്തിന്റെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വായുസേന മേധാവി എയര്‍മാര്‍ഷല്‍ നോര്‍മന്‍ അനില്‍കുമാര്‍ ബ്രൗണി വെളിപ്പെടുത്തി. നവംബര്‍ നാലിന് യൂറോ ഫൈറ്റര്‍ ടൈക്കൂണ്‍ എന്ന വിമാനത്തിന്റെയും ഡസാള്‍ട്ട് റാഫിള്‍ എന്നതിന്റെയും കരാറുകള്‍ ദല്‍ഹിയില്‍ തുറന്നിരുന്നു. ആറ് കരാറുകാരില്‍ യൂറോപ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ ടൈഫൂണ്‍ ഫ്രാന്‍സിലെ ഡെസാല്ട്ട് ഏവിയേഷന്റെ റാഫിള്‍ എന്നീ കമ്പനികളെയാണ് 126 വിമാനങ്ങള്‍ വായുസേനക്ക് നല്‍കാനുള്ള 50,000 കോടിരൂപയുടെ കരാറിനായി ആദ്യറൗണ്ടില്‍ തെരഞ്ഞെടുത്തത്. അടുത്ത നാല് ആഴ്ചക്കുള്ളില്‍ ഇവയില്‍ ഏത് വേണമെന്ന് തീരുമാനമെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ഫീഡ് മാര്‍ട്ടിന്റെ എഫ് 16 ബോയിംഗിന്റെ എഫ്എ 18, റഷ്യന്‍ എയര്‍ ക്രാഫ്റ്റിന്റെ മിഗ് 35, സ്വീഡന്റെ ഗ്രിപ്പന് എന്നിവയുടെ കരാറുകളാണ് ഒഴിവാക്കിയത്. 2007 ആഗസ്റ്റില്‍ കരാറുകള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും ഏറ്റവും കുറഞ്ഞ സംഖ്യക്ക് രണ്ട് കമ്പനികളുടെയും പ്രതിനിധികളുമായും വിലനിര്‍ണ്ണയ കമ്മറ്റി ചര്‍ച്ചകള്‍ നടത്തുന്നതിനായി നാല് വര്‍ഷമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: